News & Updates

വർണ്ണോൽസവ് പരിപാടികൾക്ക് പ്രൗഢമായ തുടക്കം

വർണ്ണോൽസവ് പരിപാടികൾക്ക് പ്രൗഢമായ തുടക്കം

03 Sep 2026
ദേളി. സഅദിയ്യ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക കലാ കായിക മത്സരമായ വർണ്ണോത്സവ് പരിപാടികൾക്ക് പ്രൗഢമായ തുടക്കമായി.
സ്പോർട്സ് മീറ്റ്, ഗെയിംസ് കോമ്പറ്റീഷൻ, ഫെസ്റ്റിവൽ, മെഗാ എക്സിബിഷൻ, ശാസ്ത്ര സാമൂഹിക ഐ.ടി മേളകൾ, മീലാദ് സെലബ്രേഷൻ, ഗ്രാൻഡ് ഫിനാലെ തുടങ്ങിയ വൈവിധ്യമായ പരിപാടികൾ ഇതിനോടനുബന്ധിച്ച് നടക്കും.

രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന വർണ്ണോൽസവ് പരിപാടിയിലെ സ്പോർട്സ് മീറ്റ് മേൽപറമ്പ് സബ് ഇൻസ്പെക്ടർ ശ്രീ ഷൈജു സ്റ്റുഡൻസ് പരേഡിന് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഷറഫുദ്ദീൻ സഅദിയുടെ അധ്യക്ഷതയിൽ
സ്കൂൾ പ്രിൻസിപ്പൽ ഉസ്മാൻ സഅദി പ്രമേയ പ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പൽ നാഗേഷ് മാസ്റ്റർ മല്ലം, എച്ച്.എസ്.എസ് എച്ച് ഒ.ഡി പ്രവീൺകുമാർ, മുർത്തള സഅദി, നാസർ ഡീഗോ, ബദറുദ്ദീൻ കളനാട്, അഷ്കർ സഅദി തുടങ്ങിയവർ സംബന്ധിച്ചു.
വർണ്ണോൽസവ് പരിപാടികളുടെ സമാപനം സെപ്റ്റംബർ പതിനൊന്നിന് നടക്കും. മത രാഷ്ട്രീയ സാമൂഹിക രംഗത്ത പ്രമുഖർ സമാപന സംഗമത്തിൽ സംബന്ധിക്കും.
WhatsApp Donate