News & Updates

സി.പി അബ്ദുല്ല ഹാജിക്ക് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി അവാര്‍ഡ് സമ്മാനിച്ചു
12 Oct 2026

സി.പി അബ്ദുല്ല ഹാജിക്ക് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട് > ജാമിഅ സഅദിയ്യ അറബിയയുടെ ഫൗണ്ടറും ഉത്തര കേരളത്തിലെ പ്രമുഖ ഉമറാ നേതൃത്വം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നാമധേയത്തില്‍ സ്ഥാപിതമായ സ്മാരക അവാര്‍ഡിന്റെ മൂന്നാമത് എഡിഷന്‍ സി പി അബ്ദുല്ല ഹാജി ചെരുമ്പക്ക് സമ്മാനിച്ചു. താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാന സമാപന സമ്മേളനത്തില്‍ വെച്ച് പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ അബ്ദുല്ല ഹാജി അവാര്‍ഡ് ഏറ്റുവാങ്ങി. വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹ്യ സേവനം, ദഅവ തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ അര്‍പിച്ച വ്യക്തികളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ നിരവധി പേരിലേക്കെത്തിയ തന്റെ സേവന പ്രവര്‍ത്തനങ്ങളെയും സംഘടനാ രംഗത്ത് അര്‍പിച്ച നിസ്തുല സമര്‍പണങ്ങളെയും സഅദിയക്ക് നല്‍കിയ സമഗ്ര സംഭാവനകളെയും പരിഗണിച്ചാണ് സി.പി അബ്ദുല്ല ഹാജി ചെരുമ്പയെ ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വരുന്ന ആദ്യ കാലത്ത് തന്നെ ഇസ്ലാം കേരള ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ദഅവ രംഗത്ത് പുതിയൊരു വഴി വെട്ടിത്തെളിച്ച അബ്ദുല്ല ഹാജി ഈ രംഗത്തെ മലയാളികള്‍ക്കിടയിലെ ആദ്യ മാതൃകയായി പരിഗണിക്കപ്പെടുന്നു. പരിപാടിക്ക് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കി.

Read More
248 യുവ പണ്ഡിതര്‍ക്ക് സനദ് നല്‍കി; താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢ സമാപ്തി
11 Oct 2026

248 യുവ പണ്ഡിതര്‍ക്ക് സനദ് നല്‍കി; താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢ സമാപ്തി

ദേളി > സഅദാബാദിനെ ധന്യമാക്കി താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് പ്രൗഢ സമാപ്തി. കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 173 യുവപണ്ഡിതര്‍ക്ക് സഅദി ബിരുദവും 43 ബിരുദാനന്തര ബിരുദവും 20 ഹാഫിളുകള്‍ക്ക് അല്‍ ഹാഫിള് ബരുദവും നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളനം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍ സനദ് ദാനം നിര്‍വ്വഹിച്ചു. മാണിക്കോത്ത് എപി അബ്ദുല്ല മുസ് ലിയാര്‍ സനദ് ദാന പ്രഭാഷണവും പട്ടുവം കെ.പി അബൂബക്കര്‍ മുസ് ലിയാര്‍ ആമുഖ പ്രഭാഷണവും നിര്‍വ്വിഹിച്ചു. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം പ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണംവം, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യദ് ആറ്റേേക്കായ തങ്ങള്‍ ദേളി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍, അബ്ദല്‍ ഹമീദ് മുസ് ലിയാര്‍ മാണി, ഹസ്സന്‍ മുസ് ലിയാര്‍ വയനാട്, കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഉബൈദുല്ലാഹി സഅദി നദ് വി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, അലി അസ്‌കര്‍ ബാഖവി, അലിക്കുഞ്ഞി ദാരിമി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റശീദ് ദാരിമി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഇബ്രാഹിം ഹാജി കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈന്‍ കടവതത്ത്, ശാഫി ഹാജി കീഴൂര്‍, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, സി.പി അബ്ലുല്ല ഹാജി ചെരുമ്പ, കാപ്റ്റന്‍ ഷരീഫ് കല്ലട്ര, എംടിപി അബ്ദുല്‍ റഹ്‌മന്‍ ഹാജി, റസാഖ് ഹാജി മേല്‍പ്പറമ്പ് സംബന്ധിച്ചു. സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി കുറാ സമാപന പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു. രാവിലെ ഗ്രാന്റ് മസ്ജിദില്‍ നടന്ന മുഹ് യിദ്ദീന്‍ റാത്തീബ് ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. മദനീയം അബ്ദുല്ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം സഅദി വിട്ടല്‍ സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അലുംനി മീറ്റ് അബ്ദുല്‍ വഹാബ് തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. അഹ്‌മദ് ശിറിന്‍ വിഷയാവിതരണം നടത്തി. 11 മണിക്ക് നടന്ന സ്ഥാന വസ്ത്ര വിതരണം സയ്യിദ് ത്വാഹ ബാഫഖി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തി. താജുല്‍ ഉലമ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി മീറ്റില്‍ അഹ്ദമദ് കെ മാണിയൂര്‍ വിഷയവതരണം നടത്തി. ഉച്ചക്ക് നടന്ന സഅദി സംഗമം നടക്കും എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ സഅദി കൊന്നാര പ്രാര്‍ത്ഥന നടത്തി. സഅദുല്‍ ഉലമാ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി വയനാട് നസീഹത്ത് നടത്തും. ഉബൈദുല്ലാഹി സഅദി നദ് വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി അബ്ദുല്‍ ഹകീം സഅദി കൊയ്യോട്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശരീഫ് സഅദി മാവിലാടം, ബഷീര്‍ സഅദി വിരാജ്‌പേട്ട, അഷ്‌റഫ് സഅദി മല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിയ്യൂര്‍ അബ്ദുല്ല സഅദി സ്വാഗതവും നൗഫല്‍ സഅദി നന്ദിയും പറഞ്ഞു.

Read More
കീഴൂര്‍ ശാഫി ഹാജിയേയും മേല്‍പ്പറമ്പ് അബ്ദുല്‍ റസാഖ് ഹാജിയേയും ഇന്ന് (ഞായര്‍) സഅദിയ്യയില്‍ ആദരിക്കും
11 Oct 2026

കീഴൂര്‍ ശാഫി ഹാജിയേയും മേല്‍പ്പറമ്പ് അബ്ദുല്‍ റസാഖ് ഹാജിയേയും ഇന്ന് (ഞായര്‍) സഅദിയ്യയില്‍ ആദരിക്കും

ദേളി > പ്രവാസ ജീവിതത്തിന്റെ ആറു പതിറ്റാണ്ട് സഅദിയക്ക് സമര്‍പ്പിച്ച ശാഫി ഹാജി കീഴൂരിനെ ഉത്തര മലബാറിന്റെ വൈജ്ഞാനിക മുദ്ര ജാമിഅ സഅദിയ്യ ആദരിക്കുന്നു. കേരളീയ മുസ്ലിം സമൂഹത്തിന്റെ ദിശ മാറ്റി വരച്ച വിപ്ലവകരമായ മുന്നേറ്റമായിരുന്നു ജാമിഅ സഅദിയ്യയിലൂടെ താജുല്‍ ഉലമയും നൂറുല്‍ ഉലമയും കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയും അടങ്ങുന്ന ഉലമ ഉമറ നേതൃത്വം മുന്നോട്ട് വെച്ചത്. തുടക്ക കാലം മുതല്‍ നേതൃത്വത്തോട് ചേര്‍ന്ന് നിന്ന് സഅദിയ്യക്ക് കരുത്തായി മുംബൈയില്‍ ആറു പതിറ്റാണ്ടോളം സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച മുന്നണിപോരാളികളായിരുന്നു ശാഫി ഹാജി കീഴൂരും അബ്ദുല്‍ റസാഖ് ഹാജിയും. മുംബൈ കേന്ദ്രീകരിച്ച് കൊണ്ട് സഅദിയ്യയുടെ ഓഫീസ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് മര്‍ഹൂം നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉര്‍ജം നല്‍കിയ രണ്ട് വ്യക്തികളും പ്രവാസ ജീവിതത്തിന് ശേഷവും സഅദിയ്യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഇന്ന് (ഞായര്‍) നടക്കുന്ന ആണ്ട് നേര്‍ച്ച സമാപന സംഗമത്തില്‍ ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിക്കും. പരിപാടിക്ക് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കും.

Read More
ആത്മീയ പ്രഭയില്‍ സഅദാബാദ്: സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് ഇന്ന് സമാപനം
10 Oct 2026

ആത്മീയ പ്രഭയില്‍ സഅദാബാദ്: സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് ഇന്ന് സമാപനം

ദേളി : അരനൂറ്റാണ്ട് കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ച സനദ് ദാന സമ്മേളനത്തിന് ആത്മീയ സംഗമത്തോടെ പ്രൗഢ തുടക്കം, പരിപാടി ഇന്ന് വൈകീട്ട് 248 പണ്ഡിതന്മാര്‍ക്കുള്ള സനദ് ദാനത്തോടെ സമാപിക്കും. ശനിയാഴ്ച രാവിലെ നടന്ന കുടുംബ സംഗമം സ്വാഗതസംഘം ട്രഷറര്‍ ഇബ്രാഹിം കല്ലട്രയുടെ അധ്യക്ഷതയില്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തി. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹനീഫ് അനീസ് പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ശറഫുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു. നൂറുല്‍ ഉലമ എം എ ഉസ്താദ് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്വാഗതസംഗം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ അസീസ് തങ്ങള്‍, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി കെ.പി ഹുസൈന്‍ സഅദി കെസി റോഡ്, അലി അസ്‌കര്‍ ബാഖവി, കാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്‍ റസാഖ് ഹാജി, സുബൈര്‍ പടുപ്പ്, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, ഇസ്ഹാഖ് ഫൈസി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, മൊയ്തീന്‍ പനേര, സിഎച്ച് ഇഖ്ബാല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് മാണിക്കോത്ത്, അബ്ദുല്‍ കാദിര്‍ ഹാജി സംബന്ധിച്ചു. താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസ് സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം നേതൃത്വം നല്‍കി. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തി. ആത്മീയ പ്രഭയില്‍ ധന്യമായ ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കി. അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി. ഇന്ന് രാവിലെ നടന്ന മുഹ് യിദ്ദീന്‍ റാത്തീബ് ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. മദനീയം അബ്ദുല്ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. 10 മണിക്ക് അലുംനി മീറ്റില്‍ അഹ്‌മദ് ശിറിന്‍ വിഷയാവതരണം നടത്തും. 11 മണിക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും. താജുല്‍ ഉലമ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി മീറ്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് സഅദി സംഗമം നടക്കും എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ സഅദി കൊന്നാര പ്രാര്‍ത്ഥന നടത്തും. എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെകെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ് വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രസംഗിക്കും. വൈകുന്നേരം 4.15ന് ഖതം ദുആ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. 5 മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും നടത്തും. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം പ്രഭാഷണം നടത്തും. ഹസ്സന്‍ മുസ്ല്യാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, അബദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, ഹനീഫ് ഹാജി ഉള്ളാള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറയും.

Read More
സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് ഇന്ന് (ശനി) കൊടിയേറും സനദ് ദാന സമാപന സമ്മേളനം നാളെ (ഞായര്‍)
10 Oct 2026

സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് ഇന്ന് (ശനി) കൊടിയേറും സനദ് ദാന സമാപന സമ്മേളനം നാളെ (ഞായര്‍)

ദേളി : സമസ്ത പണ്ഡിത സഭക്കും ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിനും അരനൂറ്റാണ്ട് കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചയും സനദ് ദാനവും ഒക്ടോബര്‍ 10, 11 തീയതികളില്‍ സഅദാബാദില്‍ നടക്കും. പരിപാടികള്‍ക്ക് ഒരുക്കങ്ങളായി. പഠനം പൂര്‍ത്തിയാക്കിയ 178 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 43 വിദ്യാര്‍ഥികള്‍ക്ക് അഫ്സലി ബരുദവും വിശുദ്ദ ഖുര്‍ആന്‍ മനപാഠമാക്കിയ 20 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും നല്‍കും. ഇന്ന് രാവിലെ 9.30ന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ വേദിയില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. സ്വാഗതസംഘം ട്രഷറര്‍ ഇബ്രാഹിം ഹാജി കല്ലട്രയുടെ അധ്യക്ഷതയില്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ഇസ്ലാം ഉയര്‍ത്തിപ്പിടിച്ച സ്ത്രീമഹത്വം എന്ന വിഷത്തില്‍ ക്ലാസ് നടത്തും. വൈകുന്നേരം 4.30 ന് നടക്കുന്ന നൂറുല്‍ ഉലമ എം എ ഉസ്താദ് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗതസംഗം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തും. താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്ലിസ് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ത്വയ്യിബുല്‍ ബാഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ഇസ്മാഈല്‍ മദനി തങ്ങള്‍ ഉജിരെ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി കുറ, സയ്യിദ് ഹിബതുല്ല അഹ്സനി അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. 7 മണിക്ക് ജലാലിയ്യ ദിക്റ് ഹല്‍ഖ സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 11 ഒക്ടോബര്‍, ഞായര്‍ രാവിലെ 6 മണിക്ക് മുഹ്യിദ്ദീന്‍ റാത്തീബ് സഅദിയ്യ ഗ്രാന്റ് മസ്ജിദില്‍ നടക്കും. ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. മദനീയം അബ്ദുല്ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. 10 മണിക്ക് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അലുംനി മീറ്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും. താജുല്‍ ഉലമ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി മീറ്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് സഅദി സംഗമം നടക്കും എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ സഅദി കൊന്നാര പ്രാര്‍ത്ഥന നടത്തും. വൈകുന്നേരം 4.15ന് ഖതം ദുആ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. 5 മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം പ്രഭാഷണം നടത്തും. ഹസ്സന്‍ മുസ്ല്യാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, അബദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, ഹനീഫ് ഹാജി ഉള്ളാള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറയും. കഴിഞ്ഞ ദിവസം നടന്ന എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കി.

Read More
മൂന്നാമത് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അവാര്‍ഡ് സി.പി. അബ്ദുല്ല ഹാജിക്ക് സഅദിയ്യ സൗദ് ദാന സമ്മേളനത്തില്‍ സമ്മാനിക്കും
09 Oct 2026

മൂന്നാമത് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അവാര്‍ഡ് സി.പി. അബ്ദുല്ല ഹാജിക്ക് സഅദിയ്യ സൗദ് ദാന സമ്മേളനത്തില്‍ സമ്മാനിക്കും

കാസര്‍ക്കോട്: കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ സ്ഥാപിക്കുന്നതില്‍ ആദ്യ കാരണക്കാരനായ ഉത്തര കേരളത്തിലെ പ്രമുഖ ഉമറാ നേതൃത്വം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നാമധേയത്തില്‍ സ്ഥാപിതമായ സ്മാരക അവാര്‍ഡിന്റെ മൂന്നാമത് എഡിഷന്‍ സി പി അബ്ദുല്ല ഹാജി ചെരുമ്പക്ക് സമ്മാനിക്കും. ഒക്ടോബര്‍ പത്ത്, പതിനൊന്ന് തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ സനദ് ദാന സമ്മേളനത്തില്‍ വെച്ച് പ്രമുഖരുടെ സാന്നിദ്ധ്യത്തില് അബ്ദുല്ല ഹാജി അവാര്‍ഡ് ഏറ്റുവാങ്ങും. വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹ്യ സേവനം, ദഅവ തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ അര്‍പിച്ച വ്യക്തികളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. പ്രമുഖ വ്യവസായി കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, തായല്‍ അബൂബക്കര്‍ ഹാജി എന്നിവരെയാണ് ഇതിന് മുമ്പ് ഈ അവാര്‍ഡിനായി പരിഗണിച്ചത്. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ നിരവധി പേരിലേക്കെത്തിയ തന്റെ സേവന പ്രവര്‍ത്തനങ്ങളെയും സംഘടനാ രംഗത്ത് അര്‍പിച്ച നിസ്തുല സമര്‍പണങ്ങളെയും സഅദിയക്ക് നല്‍കിയ സമഗ്ര സംഭാവനകളെയും പരിഗണിച്ചാണ് സി.പി അബ്ദുല്ല ഹാജി ചെരുമ്പയെ ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വരുന്ന ആദ്യ കാലത്ത് തന്നെ ഇസ്ലാം കേരള ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ ദഅവ രംഗത്ത് പുതിയൊരു വഴി വെട്ടിത്തെളിച്ച അബ്ദുല്ല ഹാജി ഈ രംഗത്തെ മലയാളികള്‍ക്കിടയിലെ ആദ്യ മാതൃകയായി പരിഗണിക്കപ്പെടുന്നു. ഇന്നും സ്ഥാപന, പ്രസ്ഥാന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അബ്ദുല്ല ഹാജി നിലവില്‍ കേരള മുസ്ലിം ജമാഅത് കാസര്‍ക്കോട് ജില്ലാ സെക്രട്ടറിമാരില്‍ ഒരാളാണ്.

Read More
സഅദിയ്യ ലോ കോളേജിൽ രണ്ടാം ബാച്ചിന് പ്രൗഢഗംഭീര തുടക്കം; പ്രവേശനവും ഇൻഡക്ഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു
22 Sep 2026

സഅദിയ്യ ലോ കോളേജിൽ രണ്ടാം ബാച്ചിന് പ്രൗഢഗംഭീര തുടക്കം; പ്രവേശനവും ഇൻഡക്ഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു

സഅദിയ്യ ലോ കോളേജ് രണ്ടാം ബാച്ച് പ്രവേശനവും ഇന്‍ഡക്ഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു കാസര്‍ഗോഡ്: സഅദിയ്യ ലോ കോളേജിലെ രണ്ടാം ബാച്ച് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഉദ്ഘാടനവും ഇന്‍ഡക്ഷന്‍ പ്രോഗ്രാമും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പരിപാടി കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേളോത്ത് നീലകണ്ഠന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ലോ കോളേജ് ഗവേണിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. (ഡോ.) അബ്ദുള്‍ ഷക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. ഹെമിന്‍ വി.വി, അബ്ദുസ്സലാം ദേളി, ടി.പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി. മുസ്തഫ മാസ്റ്റര്‍, അബ്ബാസ് ഹാജി കുഞ്ചാര്‍, അധ്യാപകരായ അഡ്വ. റിസ്വാന എന്‍.എം, അഡ്വ. അഹമ്മദ് റസൂക്കി, ഭവ്യ ശ്രീ വി., അശ്വനി എം., ഡോ. സജിന കെ., സ്മിത പ്രഭാകരന്‍, അഡ്വ. നാഷിദ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ അഡ്വ. പി.എ. മുഹമ്മദ് സിയാദ് വിഷയാവതരണം നടത്തുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. പടം സഅദിയ്യ ലോ കോളേജ് രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ നിര്‍വ്വഹിക്കുന്നു.

Read More
Tajul Ulama Noorul Ulama Annual Commemoration and Saadiya Sanad Ceremony
11 Sep 2026

Tajul Ulama Noorul Ulama Annual Commemoration and Saadiya Sanad Ceremony

Deli: The annual commemoration of Tajul Ulama Sayyid Abdul Rahman Al Bukhari Ullal Thangal and Noorul Ulama M.A. Abdul Qadir Musliyar, who provided dedicated leadership to the Islamic ideological movement and Jamia Saadiya for nearly half a century, will be held at Saadiya on October 10 and 11, 2026, Saturday and Sunday. The Sanad distribution ceremony for students who have completed their studies at the Sharia College and those who have memorised the Holy Quran will also be held as part of the programme. A broad reception committee has been formed to ensure the successful conduct of the event. Patrons: Sayyid K.S. Attakoya Thangal Kumbol, Sayyid Hasanul Ahdal, Sayyid Ibrahim Pookkunji Thangal Kallakatta, Sayyid Zainul Abideen Al Hadal Kannavam, Sayyid Ismail Hadi Thangal Panur, Sayyid Muhammad Ashraf Thangal Adoor, A.P. Abdulla Musliyar Manikoth, Kallatra Mahin Haji MLA, K.P. Abubacker Musliyar Pattuvam, K.K. Hussain Bakhavi, Muhammad Ali Saqafi Thrikkarippur, K.P. Hussain Saadi K.C. Road and B.S. Abdulla Kunhi Faizy. Office Bearers: Sayyid P.S. Attakoya Thangal Bahasan Panchikkal (Chairman), Kollampadi Abdul Qadir Saadi (General Convener) and Ibrahim Haji Kallatra (Treasurer). Sayyid Muneerul Ahdal, Sayyid Jalaluddin Al Bukhari Posot, Sayyid K.P.S. Thangal Bekal, Sayyid Abdul Rahman Mashhood Al Bukhari Kura, P.K. Alikkunhi Darimi, Sayyid Alavi Thangal Chettumkuzhi, Attakoya Thangal Deli, Haji Abdulla Hussain Kadavath, Shafi Haji Keezhur, Abdur Razzaq Haji Melparamba, Rafiq Saadi Delampady, Abdul Ghaffar Saadi Randathani, Abubacker Haji Bevinja, A.B. Moidu Saadi Cheroor, M.A. Abdul Wahab Thrikkarippur, Ahmed Ali Bendichal, Abdul Qadir Haji Rifaai Nagar and M.T.P. Abdul Rahman Haji Thrikkarippur were appointed as Vice Chairmen. Abdul Rahman Kallayi, Dr. Muhammad Salahuddin Ayyubi, Hameed Maulavi Alampady, Abdussalam Deli, V.C. Abdulla Saadi, Sulaiman Musliyar Kuttikkol, Yaqub Saadi, Siddiq Saqafi Avalam, Basheer Mankayam and Badusha Saqafi Hadi were appointed as Joint Conveners. Subcommittee Office Bearers: Finance: Muhammad Swalih Saadi (Chairman), Ibrahim Saadi Vittal (Working Chairman), C.P. Abdulla Haji Cherumba (Convener) Programme: Pallangode Abdul Qadir Madani (Chairman), Suleiman Kiravelur (Convener) Publicity: Sayyid Jafar Sadiq Thangal Manikoth (Chairman), Ashraf Karippodi (Convener) Food: Abdul Kareem Saadi Eniyadi (Chairman), Ismail Saadi Parappally (Convener) Accommodation: Abdul Aziz Saadi (Chairman), Hafiz Ahmed Saadi (Convener) Reception: Chiyyoor Abdulla Saadi (Chairman), Sharif Saadi Maviladam (Convener) Law and Order: Dr. National Abdulla (Chairman), Kaleel Maakod (Convener) Volunteer: Ashkar Saadi Kakkad (Chairman), Siddiq Saadi Perur (Convener) Ground: Sharafuddin Saadi (Chairman), Ilyas Bevinja (Convener) Counter: Ibrahim Saadi Mugu (Chairman), Usman Saadi Kottappuram (Convener) Media: C.L. Hameed (Chairman), Basheer Pulikkur (Convener) Office: Tajuddin Uduma

Read More
Sa'adiya Meelad Campaign 2026: Grand Moulid Ushers in a Month of Spiritual Reflection at Deli Campus
07 Sep 2026

Sa'adiya Meelad Campaign 2026: Grand Moulid Ushers in a Month of Spiritual Reflection at Deli Campus

Deli: Setting the tone for a month-long series of devotional gatherings, the first Grand Moulid of the Sa'adiya Meelad Campaign 2026 was held with great fervour at the newly inaugurated Grand Mosque of Jamia Sa'adiya, offering thousands of believers an evening of profound spiritual experience. Organised under the evocative theme "Khalbilundu Ente Nabi" (My Prophet Lives in My Heart), the campaign is being observed across the sprawling Jamia Sa'adiya campus with a rich schedule of religious programmes, sermons, and community gatherings dedicated to the remembrance and glorification of Prophet Muhammad (peace be upon him). The inaugural Moulid session, held in the majestic surroundings of the recently rebuilt 'Jami'u Habib Usman' Grand Mosque, stretched over several hours and reverberated with soul-stirring recitations of na'ats, salawat, and traditional praises of the Prophet. The atmosphere within the mosque, filled to capacity with devotees drawn from across the region, was described by many attendees as deeply moving and spiritually elevating — a fitting inauguration for what organisers hope will be one of the most memorable Meelad observances in the institution's history. The programme began with a special prayer led by Sayyid Zainul Abideen Ahdal Kannavam, who invoked divine blessings upon the gathering, the institution, and the wider community. A.P. Abdulla Musliyar Manikoth formally inaugurated the Moulid session, in his address underscoring the significance of remembering the Prophet's life, character, and teachings — not merely as a ritual observance but as a means of inner transformation and moral renewal. He called upon the faithful to make the Meelad Campaign an occasion for deepening their spiritual connection with the Prophet and translating his message of compassion, justice, and service into everyday life. The Moulid proceedings were led by Muhammad Salih Sa'adi, whose recitations set the devotional tone for the evening. Delivering thought-provoking speeches during the session, K.P. Hussain Sa'adi (KC Road) and Abdul Gaffar Sa'adi Randathani reflected on the enduring relevance of the Prophet's message in contemporary times. They emphasised that the true spirit of Meelad lies not only in celebration but in emulation — in following the Prophet's example of mercy, patience, humility, and unwavering commitment to truth. The speakers urged the audience, particularly the youth, to engage meaningfully with the Prophet's life and to embody his teachings in their conduct at home, in society, and in professional life. The gathering witnessed the participation of a distinguished assembly of scholars, teachers, and community leaders, including K.K. Hussain Baqavi, Kuttasseri Abdulla Baqavi, Ali Askar Baqavi, Pallankod Abdul Khadir Madani, Ishaq Faizi, Abdul Latheef Sa'adi Kottila, Ismail Sa'adi Parappalli, Noor Muhammad Haji Qatar, Mahmood Haji Umm Al Quwain, Ashfaq Misbahi, Sayyid Jafar Sadiq Sa'adi Manikoth, Abdul Kareem Sa'adi Eniyadi, Thuvvool Abdul Rahman Sa'adi, Ibrahim Sa'adi Vittal, Sharif Sa'adi Mavilatam, Sharafuddin Sa'adi, Hafiz Ahmad Sa'adi Cheroor, M.T.P. Abdulla Moulavi, Abdul Razak Haji Melparamb, Abdul Khadir Haji Chattanchal, Saifuddin Sa'adi, and Muhyiddin Panera, among many others. Their presence lent added prestige to the occasion and reflected the wide network of scholarly and spiritual affiliations that Jamia Sa'adiya has built over the decades. Chiyyoor Abdulla Sa'adi delivered the welcome address, extending a warm reception to the scholars, dignitaries, and devotees who had assembled from various parts of Kerala, Karnataka, and beyond. As the campaign progresses through the coming weeks, Jamia Sa'adiya is set to host a series of Moulid gatherings, lectures, competitions, and community outreach programmes, all designed to keep the memory and message of Prophet Muhammad alive in the hearts of the faithful. Campaign organisers noted that the Meelad Campaign 2026 aims not only to celebrate the Prophet's birth but to inspire a lasting spiritual awakening across generations — one rooted in love, learning, and living by the Prophetic example. The successful conduct of the first Grand Moulid, held in the resplendent ambience of the Grand Mosque, has set a promising tone for what promises to be a spiritually enriching month at Jamia Sa'adiya.

Read More
WhatsApp Donate